Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ ഇനി എല്ലാ ദിവസവും പറക്കാം, കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് 20ാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഇന്‍ഡിഗോ എയർലൈൻസ്...!!!

04 DECEMBER 2024 10:50 PM IST
മലയാളി വാര്‍ത്ത

ഗൾഫിലേക്ക് മാത്രമല്ല മറ്റ് ഏതൊരു രാജ്യത്തേക്കാണെങ്കിലും ബജറ്റ് ഫ്രെണ്ട്ലിയായി യാത്ര ചെയ്യാൻ സാധിക്കുന്നതിനാൽ മിക്കവരും ആശ്രയിക്കുന്ന എയർലൈനാണ് ഇൻഡിഗോ. സാധാരണക്കാരായ നിരവധി പേർ യാത്രക്കായി ഇൻഡിഗോയെ യാത്രക്കായി ആശ്രയിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും പ്രതിദിനം നിരവധി സർവീസുകളാണ് ഇന്ത്യയുടെ ബജറ്റ് എയർലൈൻ നടത്തുന്നത്. അതിനാൽ പ്രവാസികളിലേറെയും ഇൻഡിഗോയെ ആശ്രയിക്കുന്നവരാണ്. യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായാണ് വിമാനകമ്പനി ഇപ്പോൾ എത്തിയിരിക്കുന്നത്.

കോഴിക്കോട് നിന്ന് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് ഇൻഡിഗോ. ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ മലബാർ മേഖലയിൽ നിന്നുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഗുണം ചെയ്യും.ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി 9.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയില്‍ എത്തും. അവിടെ നിന്നും പുലര്‍ച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും വിധമാണ് സമയക്രമം.

എന്നാൽ ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ് നീട്ടാനും സാധ്യത ഏറെയാണ്. യാത്രക്കാരുടേ എണ്ണത്തെ ആശ്രയിച്ചാണ് സര്‍വീസുകൾ നീട്ടുമോ ഇല്ലയോ എന്നതിൽ തീരുമാനമെടുക്കുക. നിലവില്‍ ദമ്മാം, ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

മലബാർ മേഖലയിൽ നിന്നുള്ളവർക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ചാണ് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ, സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്കുള്ള സർവീസുകളെല്ലാം തന്നെ ഓഫർ പരിധിയിൽ വരുന്നുണ്ട്. കണ്ണൂരില്‍ നിന്ന് ബഹ്റൈന്‍, ദോഹ, ദമ്മാം, റിയാദ്, കുവൈത്ത്, റാസല്‍ഖൈമ, മസ്കറ്റ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഓഫര്‍ ലഭിക്കുക.

നേരിട്ടുള്ള വിമാനങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വീസുകള്‍ക്കും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓഫര്‍ ലഭിക്കുന്നതിനായി 'kannur' എന്ന പ്രൊമോ കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിക്കുക. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കായി വിവിധ കലാ, കായിക മത്സരങ്ങളും സംഘടിപ്പിക്കും.

ഇതുകൂടാതെ ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രതിദിനം 400 ലധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 344 വിമാന സര്‍വീസുകളാണ് ആഴ്ച തോറും എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയില്‍ നിന്നും 128, തിരുവനന്തപുരത്ത് നിന്നും 66, കോഴിക്കോട് നിന്നും 91, കണ്ണൂരില്‍ നിന്നും 59 എന്നിങ്ങനെയാണ് വിമാന സര്‍വീസുകളുടെ എണ്ണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (18 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

Malayali Vartha Recommends