Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

വീണ്ടും കോടികൾ വാരിക്കൂട്ടി പ്രവാസി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 57 കോടി, അരവിന്ദിന് ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്

04 DECEMBER 2024 11:13 PM IST
മലയാളി വാര്‍ത്ത

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും കോടികൾ വാരിക്കൂട്ടിയരിക്കുകയാണ് പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്‍ ആണ് 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല പ്രവാസിയായ അരവിന്ദിന് ലഭിച്ചത് 57 കോടി രൂപയാണ്. അതും, ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങിയ അരവിന്ദിന് സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

നവംബര്‍ 22ന് അരവിന്ദ് വാങ്ങിയ 447363 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ജീവിതം ഒറ്റ രാത്രി കൊണ്ടാണ് മാറിമറിഞ്ഞത്. 20 സുഹൃത്തുക്കൾക്കൊപ്പം രണ്ടു വർഷമായി തുടർച്ചയായി അരവിന്ദ് ടിക്കറ്റ് എടുക്കുന്നുണ്ട്. ആദ്യമായി ഫ്രീ ടിക്കറ്റിലൂടെ ഭാഗ്യം സ്വന്തമാക്കാനായി എന്നതും ഈ വിജയത്തിന്റെ പ്രത്യേകതയാണ്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും അരവിന്ദിനെ ഫോൺ വിളിച്ചു. ഭാര്യയോടൊപ്പം ഷോപ്പിങിന് ഇറങ്ങിയപ്പോഴാണ് തന്‍റെ ജീവിതം എന്നന്നേക്കുമായി മാറിമറിയുന്ന വിവരം അരവിന്ദ് അറിയുന്നത്. വിവരം അറിയുമ്പോള്‍ അല്‍ നഹ്ദയിലായിരുന്നു അദ്ദേഹം. തന്‍റെ സുഹൃത്ത് തൊട്ടുമുമ്പ് വിളിച്ച് കാര്യം പറഞ്ഞെന്നും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ സെയില്‍സ്മാനാണെന്ന് അരവിന്ദ് റിച്ചാര്‍ഡിനോട് പറഞ്ഞപ്പോള്‍, ഇനി കട മുതലാളിയാകാം എന്നാണ് അദ്ദേഹം തിരികെ പറഞ്ഞത്. "ഞാൻ വല്ലാത്ത ത്രില്ലിലാണ്. സ്വപ്നം യാഥാർത്ഥ്യമായത് പോലെ തോന്നുന്നു. രണ്ടു വർഷമായി ഞാൻ സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇപ്പോഴും ഗ്രാൻഡ് പ്രൈസ് എനിക്കാണ് എന്നത് ഉൾക്കൊള്ളാൻ ആയിട്ടില്ല. ലോണുകൾ അടച്ചു തീർക്കാൻ തുക ഉപയോഗിക്കും. ബാക്കി ഭാവിക്കായി കരുതിവെക്കും. ബിഗ് ടിക്കറ്റ് കളിക്കുന്ന എല്ലാവരോടും എനിക്കുള്ള സന്ദേശം ഇതാണ് - പരിശ്രമം ഉപേക്ഷിക്കരുത്. തുട‍ർച്ചയായി ശ്രമിക്കൂ, ഭാഗ്യാന്വേഷണം തുടരൂ."എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ സന്തോഷത്തില്‍ അരവിന്ദിനൊപ്പം പങ്കുചേരാൻ മറ്റ് ചിലരുമുണ്ട്. അരവിന്ദിന്‍റെ പേരില്‍ 20 അംഗ സംഘം എടുത്ത ടിക്കറ്റാണ് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. ഈ സമ്മാനത്തുക ഇവര്‍ 20 പേരും പങ്കിട്ടെടുക്കും. 2022ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഗ്രാൻഡ് പ്രൈസ് ഒരു വിജയിക്ക് നേടാൻ അവസരം ലഭിക്കുന്നത്.

ബിഗ് ടിക്കറ്റിന്‍റെ ബിഗ് വിന്‍ മത്സരത്തില്‍ മറ്റ് നാല് പേര്‍ കൂടി വിജയികളായി. മലയാളിയായ അബ്ദുല്‍ നാസര്‍ ഒരു ലക്ഷം ദിര്‍ഹം നേടി. മൂന്ന് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്ന മലയാളിയായ ആകാശ് രാജ് 70,000 ദിര്‍ഹം സ്വന്തമാക്കി. നിര്‍മ്മാണ തൊഴിലാളിയായ എംഡി മെഹെദി 50,000 ദിര്‍ഹവും മുഹമ്മദ് ഹനീഫ് 75,000 ദിര്‍ഹവും സ്വന്തമാക്കി. ഒരു രാത്രി കൊണ്ട് ഇവരുടെയെല്ലാം ജീവിത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.

അബുദാബി ബിഗ്ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരുക്കലെങ്കിലും സുഹൃത്തുക്കളുമായി ചേർന്നെങ്കിലും ടിക്കറ്റ് എടുത്ത് തലവര മാറുമോയെന്ന് പരീക്ഷണം നടത്താത്ത ആരും തന്നെയുണ്ടാകില്ല. എല്ലാ നറുക്കെടുപ്പിലും ഒരു സമ്മാനം മലയാളിക്ക് ഉറപ്പാണ് അതിനാൽ മലയാളികളെകൊണ്ട് ടിക്കറ്റ് എടുപ്പിച്ചാണ് അറബികൾ പോലും ഭാഗ്യം പരീക്ഷണം നടത്തുന്നത്. ബിഗ് ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചും ടിക്കറ്റ് വാങ്ങാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (18 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (1 hour ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

Malayali Vartha Recommends