കണ്ണീര്‍ക്കാഴ്ചയായി.... സൗദിയില്‍ ജോലിയ്ക്ക് പ്രവേശിച്ചിട്ട് വെറും ഒരു മാസം... വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

സൗദിയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസം തികയും മുന്‍പേ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം അന്‍പത്തഞ്ചാം മൈല്‍ സ്വദേശി അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് റിയാദിലെ മുവാസത്ത് ആശുപത്രിയില്‍ മരിച്ചത്.
രണ്ടാഴ്ച മുന്‍പ് റിയാദ് റിമാലിന്റെ അടുത്തുള്ള ദമാം ഹൈവേയില്‍ റോഡ്‌സൈഡില്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് സൈനുല്‍ ആബിദിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് മുവാസത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.പുതിയ തൊഴില്‍ വീസയില്‍ റിയാദിലെത്തിയിട്ട് ആകെ 28 ദിവസം പിന്നിടുമ്പോഴാണ് സൈനുല്‍ ആബിദ് വിടപറഞ്ഞത്. മാതാപിതാക്കള്‍: അബൂബക്കര്‍, ജമീല. ഭാര്യ: ഫാത്തിമത്ത് റിഷാദ്.
സൈനുല്‍ ആബിദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha