കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... കുവൈത്തില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കുവൈത്തിലെ അബ്ദലി റോഡിലാണ് അപകടം സംഭവിച്ചത്. സള്‍ഫര്‍ ടാങ്കറും വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പത്തനംതിട്ട സീതത്തോട് സ്വദേശി മണ്ണുങ്കല്‍ അനുരാജ് നായര്‍ (51) ആണ് മരണപ്പെട്ട മലയാളി. ബെഹ് ബെഹാനി കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരില്‍ മലയാളിയായ ബിനു തോമസ് സബാഹ് സര്‍ജിക്കല്‍ ആശുപത്രിയിലും തമിഴ്‌നാട് സ്വദേശി രാജ ബാലസുബ്രമണ്യം ജഹ്റ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണ്. അപകടത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha