ഒമാനിലെ കസബില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു....

ഒമാനിലെ കസബില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലം അഞ്ചല്‍ എരൂര്‍ അയ്‌ലറ സ്വദേശി, ഉത്രം വീട്ടില്‍ ജിത്തു കൃഷ്ണനാണ് ( 36) മരിച്ചത്.
സലാലയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജിത്തു, ജോലി ആവശ്യാര്‍ഥമമാണ് കസബില്‍ പോയത്. അവിടെവെച്ച് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചനകളുള്ളത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഏഷ്യന്‍ വംശജരായ നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരേതനായ ഗോപാല കൃഷ്ണനാണ് പിതാവ്. (ഇദ്ദേഹം മുമ്പ് ഹൃദയാഘാതംമൂലം സലാലയിലാണ് മരിച്ചത്). മാതാവ് അനിത കുമാരി. ഭാര്യ: മീനു. കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കസബ് കെ.എം.സി.സിയുടെ നേത്യത്വത്തില്‍ രേഖകള്‍ ശരിയാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha