കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം ഇന്ന്

കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം ഇന്ന് മണ്ടളം സെയ്ന്റ് ജൂഡ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. മണ്ടളം പുല്ലംവനം റോഡിലെ കുഴിയാത്ത് സൂരജ് കെ. ജോണ്‍, ഭാര്യ ബിന്‍സി എന്നിവരാണ് അബ്ബാസിയയിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ടത്.
പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരചടങ്ങുകള്‍ നടത്തും. മണ്ടളത്തെ വീട്ടില്‍ അമ്മ തങ്കമ്മയും മൂത്ത സഹോദരിയും ബന്ധുക്കളുമാണുള്ളത്. മരിച്ച ദമ്പതികളുടെ ഏഴും നാലും വയസ്സുള്ള മക്കളെ ചൊവ്വാഴ്ച രാവിലെയോടു കൂടി ഇവിടെ എത്തിച്ചു. കുട്ടികള്‍ പെരുമ്പാവൂരിലെ അമ്മയുടെ വീട്ടില്‍ നിന്നാണ് വരുന്നത്. സൂരജിന്റെ കുവൈത്തിലുള്ള സഹോദരി സുമയും മൃതദേഹങ്ങളെ അനുഗമിച്ചു. കുടുംബവഴക്കിനിടയില്‍ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha