സൗദിയിലേക്കുള്ള യാത്രയ്ക്കിടെ ചെക്‌പോയിന്റില്‍ വാഹനമിടിച്ച് മരിച്ച കുവൈത്ത് പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

വാഹനമിടിച്ച് മരിച്ച കുവൈത്ത് പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കുവൈത്തില്‍ ട്രെയിലര്‍ ഡ്രൈവറായിരുന്ന തൃശൂര്‍, വി പി തുരുത്ത്, കോട്ടപ്പുറം സ്വദേശി, പള്ളിയമക്കല്‍, ജയന്‍ പി. ബാലന്‍(54) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 27 ന് രാവിലെ കുവൈത്തില്‍ നിന്നും സൗദിയിലേക്കുള്ള യാത്രാമധ്യേ റിയാദ്- മദീന റോഡില്‍ അല്‍ ഖസീമിനടുത്ത് ഉക്ലത് ഷുക്കൂര്‍ എന്ന സ്ഥലത്തു നിന്നും നൂറ് കിലോമിറ്റര്‍ അകലെയുള്ള ചെക്‌പോയിന്റില്‍ വച്ച് മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
ട്രെയിലറുമായി സൗദി, മദീനയിലേക്കുള്ള യാത്രക്കിടയില്‍ ചെക്‌പോയിന്റില്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ജയന്‍ വാഹന രേഖകള്‍ പരിശോധനക്ക് നല്‍കാനായി കാല്‍നടയായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ സ്വദേശിയുടെ വാഹനമിടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും രക്ഷാ പ്രവര്‍ത്തകരുമെത്തി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഗുരുതര പരുക്ക് മൂലം മരണം സംഭവിച്ചു.
23 വര്‍ഷത്തോളമായി കുവൈത്തില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ബാലന്‍ നാരായണന്‍, കല്ലു ബാലന്‍ എന്നിവര്‍ മാതാപിതാക്കളാണ്. ഭാര്യ: സീന ജയന്‍, മക്കള്‍: നവ്യ, ആദില്‍. സംസ്‌കാരം സ്വദേശത്ത് നടത്തും.
https://www.facebook.com/Malayalivartha