വ്യാജ സ്വദേശിവത്‌ക്കരണം: പിടിക്കപ്പെട്ടാല്‍ 5 വര്‍ഷം തടവും 17 കോടി രൂപ പിഴയും

സ്വദേശിവത്‌ക്കരണ ശതമാനം തികയ്‌ക്കാനും അനുബന്ധ ആനുകൂല്യങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് നേടിയെടുക്കാനും മറ്റു നടത്തുന്ന വ്യാജ സ്വദേശിവത്‌ക്കരണം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ ശിക്ഷാനടപടികളുമായി സൗദി തൊഴില്‍ മന്ത്രാലയം. ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ 5 വര്‍ഷം തടവും ഒരു കോടി റിയാല്‍ (ഏകദേശം 17 കോടി രൂപ) പിഴയും ഈടാക്കുന്നതടക്കം കനത്ത ശിക്ഷ ലഭിക്കും. കൂടാതെ തൊഴില്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോടൊപ്പം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടയുകയും ചെയ്യും. മാത്രമല്ല അത്തരം സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്‌ക്കരണത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ നിയമനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഇ-മെയില്‍ മുഖേനയോ ഫോണ്‍ സന്ദേശം വഴിയോ തൊഴില്‍ മന്ത്രാലയത്തിലേക്ക് അറിയിക്കാം. വിവരം നല്‍കുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. ഇങ്ങനെ നടത്തുന്ന കൃത്രിമ നിയമനങ്ങള്‍ തൊഴില്‍ മാര്‍ക്കറ്റിലും സാമ്പത്തിക രംഗത്തും വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതിനാല്‍ തൊഴില്‍ വിപണിയെ ശുദ്ധീകരിക്കുന്നതിന് കടുത്തശിക്ഷ നല്‍കി ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനാണ് അവരുടെ തീരുമാനം. ഏതെങ്കിലും സ്ഥാപനം സ്വദേശിവത്‌ക്കരണ തോത് തികയ്‌ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ സ്ഥാപനത്തില്‍ ജോലിക്കെത്താത്ത സ്വദേശികളെ പേരിന് മാത്രം നിയമിക്കുന്നതാണ് 'വ്യാജ നിയമനം'.
സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) ഇത്തരം പേര് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടാവും. മാസാവസാനം വേതനം കൈപ്പറ്റുകയും ചെയ്യും . എന്നാല്‍ ജീവനക്കാരന്‍ മാത്രം സ്ഥാപനത്തില്‍ കാണുകയില്ല. ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ സ്ഥാപന ഉടമയുടെ ബന്ധുക്കളാരെങ്കിലും ഉണ്ടായിരിക്കും. സ്ഥാപനത്തില്‍ സ്വദേശിവത്‌ക്കരണതോത് ഉയര്‍ത്തുക മാത്രമാണ് ലക്ഷ്യം. ഇതു കൂടാതെ യഥാര്‍ഥത്തില്‍ സാന്നിധ്യമില്ലാതെ പേരിനു മാത്രം വികലാംഗരെ നിയമിച്ച് വേതനം നല്‍കുക, തൊഴിലെടുക്കാന്‍ കഴിയാത്തവിധം വികലാംഗരെ നിയമിച്ച് വേതനം നല്‍കുക, സ്വദേശി സ്‌ത്രീകളെ അവര്‍ക്ക് നീക്കിവെച്ചതല്ലാത്ത തൊഴിലുകളിലല്‍ പേരിനു മാത്രം നിയമിക്കുക, സ്വദേശി സ്ഥാപനത്തില്‍ നിന്ന് ജോലി വിട്ടതിനുശേഷവും പട്ടികയില്‍ പേരു ചേര്‍ക്കുക, സര്‍ക്കാര്‍ സര്‍വ്വീസിലെ ഏതെങ്കിലും തൊഴിലുകളില്‍ ഉള്ളവരെ 'ഗോസി 'അടച്ച് സ്ഥാപനത്തില്‍ നിലനിര്‍ത്തുക തുടങ്ങിയവയെല്ലാം വ്യാജനിയമനത്തിന്റെ പരിധിയില്‍ വരും . ഇവയില്‍ ഏതെങ്കിലും നടന്നതായി പിടിക്കപ്പെട്ടാല്‍ സ്ഥാപന ഉടമകള്‍ക്ക് പിഴയും തടവുമുള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടയുന്നതടക്കമുള്ള കടുത്ത ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha