ഗാര്‍ഹിക ജോലിക്കാരുടെ വിസ ഫീസില്‍ വര്‍ധനവ്

2018-ഓടെ ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചേക്കും. നിര്‍ബന്ധവും സമ്പൂര്‍ണമായ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ ഫീസില്‍ 50 ദിനാറിന്റെ വര്‍ധന വരുത്തിയത്. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാണ് വര്‍ധിപ്പിക്കുന്ന തുക ഉപയോഗപ്പെടുത്തുക. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പുതുതായി റിക്രൂട്ട് ചെയ്യുന്നവരുടെ ഇന്‍ഷുറന്‍സിനാണ് അധികമായി ഈടാക്കുന്ന തുക ഉപോയഗിക്കുന്നതെന്ന് തൊഴില്‍കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി പറഞ്ഞു. വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഏകദേശം 50 ദിനാര്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ഇന്‍ഷുറന്‍സ് ഫീസ് ഒടുക്കേണ്ടതിന്റെ ഉത്തരവാദിത്തം തൊഴിലുടമക്കാണെന്നും അദ്ദേഹം പറഞ്ഞു.
2014-ലാണ് ദേശീയ സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച നിര്‍ദേശം ഉയരുകയും 2018 മുതല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എല്‍.എം.ആര്‍.എ നല്‍കുന്ന തൊഴില്‍ വിസയില്‍ എത്തുന്ന വിദേശിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌പോണ്‍സറുടെ ഉത്തരവാദിത്തമാണ്. തൊഴിലുടമകളും സ്‌പോണ്‍സര്‍മാരും വിസക്കുള്ള നിരക്ക് മാത്രമാണ് ചെലവാക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക തൊഴിലാളികളുടെ വിസ ഫീസ് വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലുടമകളുടെ ഉത്തരവാദിത്തമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് തൊഴിലുടമ പൂര്‍ണമായി നല്‍കുകയോ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുകയോ ചെയ്യാമെന്നും സബാഹ് അല്‍ ദോസരി പറഞ്ഞു.
https://www.facebook.com/Malayalivartha