നാണയങ്ങള്‍ ഉപയോഗിച്ചുളള ക്രിസ്മസ് ട്രീ

മാവേലിക്കര സ്വദേശിയായ തോമസ് വര്‍ഗീസ് വേറിട്ട ക്രിസ്മസ് ട്രീയുമായി അഞ്ചാം വര്‍ഷവും എത്തി. ഇത്തവണ നാണയങ്ങള്‍ ഉപയോഗിച്ചുള്ള ക്രിസ്മസ് ട്രീയാണ് ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത് ബഹ്‌റൈന്‍ ദിനാറിന്റെ അഞ്ച് ഫില്‍സിന്റെയും പത്ത് ഫില്‍സിന്റെയും നാണയങ്ങള്‍ ഉപയോഗിച്ചാണ. ് ഏഴര അടി ഉയരത്തില്‍ 8800 നാണയങ്ങള്‍ ഉപയോഗിച്ചാണ് ട്രീ നിര്‍മിച്ചിരിക്കുന്നത്. മുത്തുച്ചിപ്പി, കടല്‍ ചിപ്പി, ഹാംഗര്‍ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ തോമസ് വര്‍ഗീസ് ക്രിസ്മസ് ട്രീകള്‍ നിര്‍മിച്ചിരുന്നു. ഇത്തവണ നാണയങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് ഫില്‍സിന്റെയും പത്ത് ഫില്‍സിന്റെയും നാണയങ്ങള്‍ അടുക്കി ക്രിസ്മസ് ട്രീ നിര്‍മിക്കാന്‍ ഒരു മാസം വേണ്ടി വന്നതായി തോമസ് വര്‍ഗീസ് പറയുന്നു. സുഹൃത്തുക്കളും ചെറുകിട കച്ചവടക്കാരുമാണ് നാണയം ശേഖരിക്കുന്നതിന് സഹായിച്ചത്. ഇതിനായി ഉപയോഗിച്ച ഒരു നാണയംപോലും അല്‍പംപോലും കേടുവരാത്ത വിധം വളരെയധികം ശ്രദ്ധയോടും എല്ലാവിധത്തിലുള്ള ആദരവോടുംകൂടിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയതെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. അവഗണിക്കപ്പെട്ടവ ഇന്ന് ആദരിക്കപ്പെടുന്ന കാഴ്ച അവിടെ കാണാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് തോമസ് വര്‍ഗീസിന്റെ നാണയങ്ങള്‍ ഉപയോഗിച്ചുള്ള ക്രിസ്മസ് ട്രീ ശ്രദ്ധേയമാകുന്നത്. പാഴ്‌വസ്തുക്കളില്‍ നിന്ന് കലാരൂപങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധേയനായ കലാകാരനാണ് തോമസ് വര്‍ഗീസ്. 35 വര്‍ഷമായി സ്‌പോര്‍ട്‌സ് ക്‌ളബ് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്നു. നല്ല ഫോട്ടോഗ്രഫര്‍ കൂടിയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha