അങ്ങനെ പുതിയ ബസ് എത്തി

ഗതാഗത വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ ആറ് പുതിയ ബസുകള്‍ നിരത്തിലിറക്കി. ഇതോടെ 125 ഇന്റര്‍സിറ്റി ബസുകളാണ് ഷാര്‍ജയില്‍ നിന്ന് പ്രതിദിന സേവനം നടത്തുന്നത്. ബസുകളില്‍ ആന്തരികബാഹ്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന അഞ്ച് കാമറകളുണ്ട്. 45 ലക്ഷം ദിര്‍ഹമാണ് ഇതിന്റെ വില. ഇന്റര്‍സിറ്റി റൂട്ടിലാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുന്നത്. 47 സീറ്റുകളാണ് ഈ ബസിലുളളത്. യാത്രക്കാരുടെ ലഗേജുകള്‍ വെക്കാന്‍ പ്രത്യേക സൗകര്യമുണ്ട്. റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങളും അടിയന്തിര സന്ദേശങ്ങളും എല്‍.സി.ഡി സ്‌ക്രീനില്‍ ലഭിക്കും. പുതിയ ബസുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കായി പ്രത്യേക സൗകര്യവുമുണ്ട്. 16 റൂട്ടുകളിലായി ഓടുന്ന ബസുകള്‍ 56,000 കിലോമീറ്ററാണ് പ്രതിദിനം താണ്ടുന്നത്.
https://www.facebook.com/Malayalivartha