Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം

ഉംറ സീസണില്‍ സൗദിയിലെത്തിയത് ആറു ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍;  കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും

20 DECEMBER 2016 12:59 PM IST
മലയാളി വാര്‍ത്ത

ഉംറ സീസണ്‍ തുടങ്ങിയതിനു ശേഷം ഇതുവരെ ആറു ലക്ഷത്തിലധികം വിദേശ ഉംറ തീര്‍ഥാടകര്‍ സൗദിയിലെത്തി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ മധ്യത്തിലാണ് ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. ഉംറ ഫീസ് വര്‍ധിപ്പിച്ച സാഹചര്യത്തിലും വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സീസണ്‍ തുടങ്ങിയതിനു ശേഷം പത്തു ലക്ഷത്തോളം ഉംറ വിസകള്‍ വിദേശ രാജ്യങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും ഇതുവരെ അനുവദിച്ചു. ഇതില്‍ ആറു ലക്ഷത്തിലധികം തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

പാകിസ്ഥാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. ആകെ തീര്‍ഥാടകരില്‍ മുപ്പത്തിയേഴ് ശതമാനവും പാകിസ്താനികളാണ്. ഇതുവരെ എത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഉമ്രക്കെത്തി. ഇതില്‍ നല്ലൊരു പങ്കും മലയാളികളാണ്. എഴുപത്തി അയ്യായിരത്തോളം തീര്‍ഥാടകരുമായി ഇന്തോനേഷ്യയാണ് മൂന്നാം സ്ഥാനത്ത്. അറബ് രാജ്യങ്ങളില്‍ അള്‍ജീരിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.
ഇരുപത്തി എണ്ണായിരത്തോളം തീര്‍ഥാടകര്‍. തൊണ്ണൂറ്റിയാറു ശതമാനം വിദേശ തീര്‍ഥാടകരും ഉമ്രക്കെത്തിയത് വിമാന മാര്‍ഗമാണ്. കാല്‍ ലക്ഷത്തോളം പേര്‍ റോഡ് മാര്‍ഗം ഉംറക്കെത്തി. ജിദ്ദ മദീന വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. മദീന വിമാനത്താവളം വഴിയുള്ള തീര്‍ഥാടകരുടെ വരവ് എട്ടു ശതമാനം വര്‍ദ്ധിച്ചതായാണ് കണക്ക്. സാമ്ബത്തിയ പ്രതിസന്ധിയെ തുടര്‍ന്ന് ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം ഇത്തവണ കുറഞ്ഞു.

സൗദിയുമായുള്ള നയതന്ത്ര തര്‍ക്കം മൂലം ഇറാനില്‍ നിന്ന് ഇത് വരെ ഉംറ തീര്‍ഥാടകര്‍ വന്നിട്ടില്ല. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉംറ സീസണ്‍ എട്ടു മാസത്തില്‍ നിന്നു പത്തു മാസമായി വര്‍ധിപ്പിക്കുക, ഹൃസ്വകാല ഉംറ പാക്കേജുകള്‍ കൊണ്ടുവരിക തുടങ്ങിയവയും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (5 minutes ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (6 minutes ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (17 minutes ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (21 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (42 minutes ago)

IDUKKI അടിമുടി ദുരൂഹത..  (56 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (57 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (1 hour ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (2 hours ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (2 hours ago)

Malayali Vartha Recommends