നമ്മുടെ സ്വന്തം യു.എ.ഇ

പ്രവാസികള്‍ യു.എ.ഇയെ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സര്‍വേ കണക്കുകള്‍. യു.എ.ഇ മികച്ച ജീവിതസാഹചര്യവും വലിയ ജോലിസാധ്യതയും സുരക്ഷയുമൊരുക്കുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പ്രവാസികളുടെ അഭിപ്രായം. ആഗോള പണവിനിമയ കമ്പനിയായ എക്‌സ്പ്രസ് മണിയാണ് യു.എ.ഇ ദേശീദിന ആഘോഷത്തിന്റെ ഭാഗമായി സര്‍വേ നടത്തിയത്. വലിയ സുരക്ഷിതത്വം അനുഭവിക്കുന്നതിനാലാണ് യു.എ.ഇയെ സ്വന്തം രാജ്യമായി കണക്കാക്കുന്നതെന്ന് പ്രവാസികള്‍ വ്യക്തമാക്കുന്നു. യു.എ.ഇയില്‍ ഗുണമേന്മയേറിയ ജീവിതം ലഭിക്കുന്നുവെന്നും ഇവിടെ പാര്‍ക്കുന്ന നാലിലൊന്ന് പ്രവാസികളും കരുതുന്നുന്നു. 27 ശതമാനം പേര്‍ ഇവിടുത്തെ സാംസ്‌കാരിക വൈവിധ്യത്തെയും തൊഴില്‍ സാധ്യതാ സാഹചര്യങ്ങളെയും ഇഷ്ടപ്പെടുന്നു.
യു.എ.ഇയില്‍ ജനിച്ച് വളരുന്ന പ്രവാസികളുടെ മക്കള്‍ അവരുടെ മാതൃരാജ്യമായി തന്നെ യു.എ.ഇയെ കണക്കാക്കുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കി. തൊഴില്‍ തേടിയാണ് 70 ശതമാനം വിദേശികളും യു.എ.ഇയിലത്തെുന്നത്. 20 ശതമാനം പേര്‍ ബന്ധുക്കള്‍ യു.എ.ഇയില്‍ ഉള്ളതിനാല്‍ എത്തുന്നവരാണ് . സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ യു.എ.ഇ സഹായിച്ചുവെന്ന് 47 ശതമാനം വിശ്വസിക്കുന്നു. ജോലിയിലുണ്ടായ ഉയര്‍ച്ചക്ക് 18 ശതമാനം പേര്‍ യു.എ.ഇയെ പ്രശംസിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 7.8 കോടി ജനങ്ങള്‍ യു.എ.ഇയില്‍ വസിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha