സഹാറയില്‍ മഞ്ഞുപെയ്യുന്നു
ലോകത്തെ ആശ്ചര്യപ്പെടുത്തികൊണ്ട് നാലു ദശകത്തിനിടെ ആദ്യമായി സഹാറ മരുഭൂമിയില്‍ മഞ്ഞുപെയ്യാന്‍ തുടങ്ങി. കരീം ബൗച്ചറ്റേറ്റ എന്ന അമച്വര്‍ ഫോട്ടോഗ്രാഫറാണ് ഈ അപൂര്‍വവും മനോഹരവുമായ ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. മരുഭൂമിയിലെ മഞ്ഞിന്റെ ദൃശ്യങ്ങള്‍ കരീം ഒപ്പിയെടുത്തത് അയ്ന് സെഫ്ര ചെറു അല്‍ജീരിയന്‍ നഗരത്തില്‍നിന്നുമാണ്. സഹാറ മരുഭൂമിയുടെ വടക്കേ അറ്റമായ അറ്റ്ലസ് മലനിരകളുടെ ഭാഗമാണ് ഇത്. അര മണിക്കൂര്‍ നീണ്ടുനിന്ന മഞ്ഞുകൊടുങ്കാറ്റിനെ തുടര്‍ന്നായിരുന്നു അത്. ഇവിടത്തെ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലും ഏറ്റവും താഴ്ന്ന താപനില മൈനസ് 10.2 ഡിഗ്രി സെല്‍ഷ്യസുമാണ്. സ്വര്‍ണ്ണം ഉരുക്കി ഒഴിച്ചതുപോലെ സമാനമായ കാഴ്ചയാണ് മരുഭൂമിയിലെ മണല്ക്കൂനകള്ക്കുമേല് കാണുന്ന മഞ്ഞുപാളികള്‍. മരുഭൂമിയില്‍ മഞ്ഞുപടരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ഒരു ദിനം തന്നെ വേണ്ടി വന്നുവെന്നാണ് കരീം പറയുന്നത്.
https://www.facebook.com/Malayalivartha