Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

തലയെടുപ്പോടെ ഇന്ത്യ പവലിയന്‍

27 DECEMBER 2016 11:10 AM IST
മലയാളി വാര്‍ത്ത

ദുബൈയുടെ സ്വന്തം ഗ്‌ളോബല്‍ വില്ലേജില്‍ ഇത്തവണയും മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി തലയെടുപ്പോടെ ഇന്ത്യ പവലിയന്‍. 'വിസ്മൃതമായ ഇന്ത്യ' എന്ന പ്രമേയത്തില്‍ രൂപകല്‍പ്പന ചെയ്ത പവലിയന്‍ ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം എന്ന സത്തയിലേക്ക് വാതില്‍ തുറക്കുന്നതാണ്. വിനോദ സഞ്ചാരികളുടെ പറുദീസയായ ദുബൈയില്‍ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ തലയെടുപ്പോടെ തന്നെയാണ് മറ്റു രാജ്യങ്ങളുടെ പവലിയനുകള്‍ക്കിടയില്‍ ഈ വര്‍ഷവും 'ഇന്ത്യ' നില്‍ക്കുന്നത്. മുഗള്‍ ശില്പകലയുടെ മകുടോദാഹരണമായി വിശേഷിപ്പിക്കപ്പെടുന്ന ബുലന്ദ് ദര്‍വാസയുടെ തനിപകര്‍പ്പും ഇവിടെ കാണാം. അക്ബര്‍ ചക്രവര്‍ത്തിയുടെ ഗുജറാത്ത് വിജയത്തിന്റെ സ്മരണക്കായി 16-ാം നൂറ്റാണ്ടില്‍ പണിതതാണ് 54 മീറ്റര്‍ ഉയരത്തിലുളള ബുലന്ദ് ദര്‍വാസ ലോകത്തിലെ തന്നെ ഏറ്റവും വലിയ കവാടമാണ്. ഇതിനകത്ത് കടന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ രുചികളും കരകൗശല വിദ്യയും വര്‍ണ വൈചിത്ര്യവും സന്ദര്‍ശകര്‍ക്ക് മുമ്പില്‍ വിസ്മയം വിടര്‍ത്തും. ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റും ഹൈദരബാദിലെ ചാര്‍മിനാറും പവലിയനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാരായ സന്ദര്‍ശകര്‍ക്ക് ശരിക്കും ആസ്വദിക്കാനും വാങ്ങാനും ഒരുപാട് വിഭവങ്ങളും ഉത്പന്നങ്ങളും കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും മേളയില്‍ സമ്മേളിക്കുന്നതോടെ ലോകനഗരത്തില്‍ ഒരു കൊച്ചു ഇന്ത്യ തന്നെയാണ് രൂപപ്പെടുന്നത്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുരാഗ് ഭൂഷണും പത്‌നിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമായ നിത ഭൂഷണ്‍, ഗ്‌ളോബല്‍ വില്ലേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ തുടങ്ങിയവര്‍ പവലിയന്‍ സന്ദര്‍ശിച്ചപ്പോള്‍ പഞ്ചാബി മേളത്തോടെയാണ് അവരെ സ്വീകരിച്ചത്.ഇന്ത്യയുടെ വൈവിധ്യം വിളിച്ചറിയിക്കുന്ന വ്യത്യസ്ത വേഷങ്ങളണിഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ണപകിട്ടു പകര്‍ന്ന വേദിയിലും ഇവരത്തെി.
ഇന്ത്യ പവലിയന്‍ സി.ഇ.ഒ സുനില്‍ ഭാട്ട്യ ഇവരെ സ്വീകരിച്ചു. എല്ലാ രാജ്യങ്ങളുടെയൂം പവലിയനുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്നും ഇന്ത്യന്‍ പവലിയന്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുവെന്നും ഗ്‌ളോബല്‍ വില്ലേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ പറഞ്ഞു. ഇന്ത്യന്‍ ഗ്രാമത്തിന്റെ പൗരാണിക ഭംഗി പ്രസരിപ്പിക്കുന്ന പൈതൃക ഗ്രാമം പവലിയിനിലെ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. കയര്‍ കട്ടിലും ഇരിപ്പിടങ്ങളും പശുക്കളുടെ ശില്പങ്ങളടങ്ങിയ കൃഷിയിടവും രാജസ്ഥാനിലെ ജയ്‌സല്‍മാറിലെ ഖുറി ഗ്രാമത്തിന്റെ മാതൃകയാക്കിയാണ് പുന:സൃഷ്ടിച്ചത്. പവലിയല്‍ വേദിയില്‍ ദിവസവും നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ കാണാന്‍ നല്ല തിരക്കാണ്. ഇന്ത്യന്‍ പവലിയന്‍ ഏപ്രില്‍ ഒമ്പത് വരെ പ്രവര്‍ത്തിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (11 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (12 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (16 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (27 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends