Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒമാനിലെ വിദേശി എണ്ണത്തില്‍ ഇന്ത്യക്കാരെ മറികടന്ന് ബംഗ്‌ളാദേശികള്‍; മൂന്നാം സ്ഥാനത്ത് പാകിസ്താന്‍കാര്‍ 

27 DECEMBER 2016 02:44 PM IST
മലയാളി വാര്‍ത്ത

ഇതാദ്യമായി ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ ബംഗ്‌ളാദേശികള്‍ ഇന്ത്യക്കാരെ മറികടന്നു. ദശാബ്ദങ്ങളായി ഒമാനിലെ വിദേശ തൊഴില്‍ സേനയില്‍ ഒന്നാമതായിരുന്ന ഇന്ത്യക്കാരെ നവംബര്‍ അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരമാണ് ബംഗ്‌ളാദേശികള്‍ പിന്തള്ളിയത്. 6,94,449 ബംഗ്‌ളാദേശികളാണ് ഒമാനില്‍ ഉള്ളതെന്നാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. ഇന്ത്യക്കാരുടെ എണ്ണമാകട്ടെ 6,91,775 ആണ്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താനികളുടെ എണ്ണം 2,31,685 ആണ്. 

വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും ബംഗ്‌ളാദേശികളുടെ എണ്ണത്തില്‍ നവംബറില്‍ 9,424 പേരുടെ വര്‍ധനവാണ് ഉണ്ടായത്. 1287 പാകിസ്താനികളും വര്‍ധിച്ചപ്പോള്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 1607 പേരുടെ കുറവുണ്ടായി.

2013 നവംബറില്‍ 4,96,761 ബംഗ്‌ളാദേശികളും 6,00,349 ഇന്ത്യക്കാരുമാണ് സുല്‍ത്താനേറ്റില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 5,90,170 ആയിരുന്നു ബംഗ്‌ളാദേശികളുടെ എണ്ണം. ഇന്ത്യക്കാരുടെ എണ്ണമാകട്ടെ 6,69,882 ഉം ആയിരുന്നു. പ്രവാസികളില്‍ ഭൂരിപക്ഷം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 18,45,384 പ്രവാസികളില്‍ 6,70,750 പേരാണ് പ്രാഥമിക വിദ്യാഭ്യാസമുള്ളത്. 

ബംഗ്‌ളാദേശികള്‍ ഒഴിച്ചുള്ള പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നില്‌ളെന്നും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഒമാനിലത്തെുന്ന പാകിസ്താനികളുടെ എണ്ണം ഏതാണ്ട് തുല്യമാണ്. 
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 2,20,112 ആയിരുന്ന പാകിസ്താനികളുടെ എണ്ണം ഈ വര്‍ഷം 2,31,685 ആയി മാത്രമാണ് വര്‍ധിച്ചത്. ഫിലിപ്പീന്‍സ്, ഇത്യോപ്യ, ഇന്തോനേഷ്യ, ഈജിപ്ത്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയയിടങ്ങളില്‍ നിന്നുള്ളവരാണ് ഒമാനിലെ മറ്റ് പ്രവാസികള്‍. 

ബംഗ്‌ളാദേശ് തൊഴിലാളികളില്‍ കൂടുതലും താഴ്ന്ന വേതനക്കാരാണ്. നിര്‍മാണം, കാര്‍ഷിക മേഖല, വീട്ടുജോലി, ഹോട്ടല്‍ രംഗം എന്നീ മേഖലകളിലാണ് അവര്‍ കൂടുതലായും ജോലി ചെയ്യുന്നത്. ചെറിയ ശമ്ബളത്തിനുള്ള ജോലികള്‍ക്ക് ഇന്ത്യയില്‍നിന്ന് ജോലിക്കാരെ ലഭിക്കാത്ത സാഹചര്യത്തില്‍ കമ്ബനികള്‍ ബംഗ്‌ളാദേശില്‍നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുകയാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അംഗം അഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു. 

ഇന്ത്യക്കാര്‍ താരതമ്യേന മധ്യനിലവാരത്തിലുള്ള ജോലികളാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ദിവസക്കൂലിക്കാര്‍ക്ക് താരതമ്യേന ഉയര്‍ന്ന വേതനം ലഭിക്കുന്ന സാഹചര്യവും തൊഴിലാളികളുടെ കുറവിന് കാരണമാകുന്നുണ്ട്. എന്‍.ഒ.സി വ്യവസ്ഥമൂലം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അവസരം തേടുന്ന സ്ഥിതിയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (8 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (8 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (8 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (8 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (8 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (8 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (9 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (10 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (10 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (12 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (12 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (12 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (13 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (13 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (13 hours ago)

Malayali Vartha Recommends