Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

സൗജന്യ ഇ-ഗേറ്റ് സംവിധാനം നിലവില്‍ വന്നു

27 DECEMBER 2016 04:01 PM IST
മലയാളി വാര്‍ത്ത

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജ്യത്തെ വിദേശികള്‍ക്കായുള്ള ഇഗേറ്റ് സംവിധാനം നിലവില്‍ വന്നു. പുതിയ സേവനം ഉപയോഗിക്കാന്‍ സാധിക്കുന്നത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന സമയത്തും വിമാനത്താവളത്തിലേക്കത്തെുന്ന സമയത്തുമാണ്. പൂര്‍ണമായും സൗജന്യമായാണ് മന്ത്രാലയം ഈ സേവനം നല്‍കുന്നത്. വിദേശികള്‍ക്കും 18 വയസ്സിന് മുകളിലുള്ള അവരുടെ മക്കള്‍ക്കും ഈ സംവിധാനം രജിസ്‌ട്രേഷന്‍ കൂടാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഐഡി കാര്‍ഡോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ 19 ഗേറ്റുകളും അരൈവല്‍ ലോഞ്ചില്‍ 16 ഗേറ്റുകളുമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റൂഇ പറഞ്ഞു. കൗണ്ടറുകളിലുള്ള ഉദ്യോഗസ്ഥരെ സമീപിക്കാതെ തന്നെ പൂര്‍ണമായും സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് പോക്ക് വരവ് നടപടിക്രമങ്ങള്‍ ഇതിലൂടെ ചെയ്യാന്‍ സാധിക്കും. ഇതോടെ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുന്നതിനും പാസ്‌പോര്‍ട്ടില്‍ സീല്‍ ചെയ്യുന്നതിനുമായി ദീര്‍ഘനേരം കാത്ത് നില്‍ക്കുന്ന അവസ്ഥക്കും പരിഹാരമാകും.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയാണ് സ്മാര്‍ട്ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായി ഈ പുതിയ ഇഗേറ്റ് സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ചത്.വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടായിരിക്കും സംവിധാനം പ്രവര്‍ത്തിക്കുക. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ പാസ്‌പോര്‍ട്ടില്‍ സീല്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അതിനാല്‍ തന്നെ തങ്ങളുടെ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കുമെന്നും കേണല്‍ അല്‍ മസ്‌റൂഇ പറഞ്ഞു.

യാത്രക്കാരുടെ കൈവശമുള്ള ഐഡി കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് എന്നിവ ഇ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഇറീഡറില്‍ ഉപയോഗിച്ച് കഴിഞ്ഞാലുടന്‍ രേഖയിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടര്‍ രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യും. തുടര്‍ന്ന് യാത്രക്കാരന് മുന്നോട്ട് നീങ്ങുന്നതിനുള്ള പ്രത്യേക നിര്‍ദേശം മെഷീനില്‍നിന്നും ലഭിക്കുകയും ഈ ഗേറ്റിന്റെ മധ്യത്തില്‍ എത്താനും സാധിക്കും. അവിടെ യാത്രക്കാരന്റെ വിരലടയാളവും കണ്ണും പരിശോധിച്ചതിന് ശേഷം രേഖയിലേതുമായി താരതമ്യം ചെയ്യുകയും ചെയ്യും. ഒരുപോലെയാണെങ്കില്‍ നേരെ മുന്നോട്ട് ബോര്‍ഡിംഗ് ഗേറ്റിലേക്ക് നീങ്ങാനുള്ള നിര്‍ദേശം യാത്രക്കാരന് ലഭിക്കും. കേവലം രണ്ട് മിനുട്ട് മാത്രമെടുക്കുന്ന ഈ പ്രക്രിയ യാത്രക്കാരന് വലിയ സമയലാഭമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഇതിനായി ഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്നും വിമാനത്താവളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കണമെന്നും മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ മുല്ല പറഞ്ഞു. ഇത് സംബന്ധിച്ച് മുഴുവന്‍ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അതോറിറ്റികള്‍ക്കും വിമാനക്കമ്പനികള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (11 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (12 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (16 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (27 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends