Widgets Magazine
03
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം

29 DECEMBER 2016 12:19 PM IST
മലയാളി വാര്‍ത്ത

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ആരോഗ്യസുരക്ഷാ ഒഫീസര്‍ തുടങ്ങി തസ്തികകള്‍ യുഎഇ-ല്‍ സ്വദേശിവല്‍ക്കരിച്ചു. ഇതിനുള്ള ഉത്തരവ് ഈ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിരുന്നു. ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വലിയ കമ്പനികളില്‍ ഈ തസ്തികയില്‍ സ്വദേശികളെ നിയോഗിക്കാനുള്ള നടപടികള്‍ മാനവ'വിഭവശേഷിമന്ത്രാലയം പൂര്‍ത്തിയാക്കി. കമ്പനികള്‍ക്ക് യോഗ്യതയുള്ള സ്വദേശികളുടെ പട്ടിക തയ്യാറാക്കി കൈമാറിയതായി മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി അറിയിച്ചു. 1000-ല്‍ അധികം ജീവനക്കാരുള്ള കമ്പനികള്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനപോര്‍ട്ടലായ 'തസ്ഹീല്‍' സംവിധാനത്തില്‍ രജിസ്റ്റര്‍ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് സ്വദേശികളെ നിയമിച്ചാലേ ഈ സംവിധാനത്തില്‍ കമ്പനികള്‍ക്ക് പ്രവേശിക്കാനാകൂ. തസ്ഹീല്‍ ഓണ്‍ലൈന്‍ സേവനത്തിന് രജിസ്റ്റര്‍ചെയ്ത 1000-ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജനുവരിമുതല്‍ സ്വദേശികളെമാത്രമേ നിയമിക്കാവൂവെന്നാണ് പുതിയ വ്യവസ്ഥ. ആയിരത്തിലേറെ ജീവനക്കാരുള്ള 375 വന്‍കിട കമ്പനികള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ഞൂറ് ജീവനക്കാരുള്ള നിര്‍മാണ, വ്യവസായ കമ്പനികള്‍ക്കാണ് ആരോഗ്യസുരക്ഷാ ഒഫീസര്‍ തസ്തികയില്‍ സ്വദേശികളെ നിയോഗിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (1 minute ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (16 minutes ago)

യുവാവിനെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ  (1 hour ago)

കഞ്ചാവ് കൃഷി ചെയ്ത ഐ.ടി. ഉദ്യോഗസ്ഥന്‍ പിടിയിലായി  (2 hours ago)

അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി 'എം.എസ് ഹാർമണി' കൂട്ടായ്മ ആരംഭിച്ചു  (3 hours ago)

ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേരള സ്റ്റാർട്ടപ്പ്: ‘ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്’ സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ  (3 hours ago)

സാംസങ് ടിവി പ്ലസിൽ സൗജന്യ കിഡ്‌സ് ചാനലുമായി ഗ്രീൻ ഗോൾഡ് ആനിമേഷൻ...  (3 hours ago)

ഇഗ്‌നൈറ്റ് 3.0 ലേക്ക് അപേക്ഷ ക്ഷണിച്ചു: ഐടി മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം...  (3 hours ago)

നിയമസഭാ കൈയ്യാങ്കളി കേസ്: മന്ത്രി വി. ശിവൻകുട്ടിയും കെ.ടി ജലീലും ഉൾപ്പെടെയുള്ളവർ ഉടൻ വിചാരണ നേരിടും....  (3 hours ago)

ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ടിക് ടോക്കിലെ കൊലവിളി ഒടുവിൽ കൊലപാതകത്തിൽ; ഷാർജയിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; 5 മലയാളികൾ അറസ്റ്റിൽ...  (3 hours ago)

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍  (3 hours ago)

ഹരിപ്പാട്ട് നവജാത ശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ വൻ തിരിവ്; കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരിയായ പെറ്റമ്മ...  (3 hours ago)

റിയാസ് എങ്ങനെ മന്ത്രിയായി?" സിപിഎമ്മിന്റെ വായടപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ!  (3 hours ago)

Malayali Vartha Recommends