യൂറോ കറന്‍സിയുടെ ശില്‍പ്പി ഹാന്‍സ് ടിയറ്റ്മെയര്‍ അന്തരിച്ചു
യൂറോ പൊതു കറന്‍സിയുടെ പ്രധാന ശില്‍പ്പികളില്‍ ഒരാളും ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഹാന്‍സ് ടിയറ്റ്മെയര്‍ (85) അന്തരിച്ചു. ടിയറ്റ്മെയറാണ് 1993 മുതല്‍ 1999 വരെ സെന്‍ട്രല്‍ ബാങ്കിനെ നയിച്ചത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപീകരിച്ചതും അതേ സമയത്താണ്. യൂറോ രൂപീകരണത്തിന്റെ കാലഘട്ടമായിരുന്നു അത്. ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മാതൃകയിലാണ് അദ്ദേഹം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപകല്‍പ്പന ചെയ്തത്. സെന്‍ട്രല്‍ ബാങ്കുകളുടെ സ്വാതന്ത്ര്യത്തിനായി ശക്തമായി വാദിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. പൊതു കറന്‍സി ഏര്‍പ്പെടുത്തുമ്പോള്‍ വരാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. മനസ്സിലുളളത് തുറന്ന് പറയുന്ന കാര്യത്തിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha