പ്രവാസികള്‍ക്കായി ഒരു ഫിലിം സൊസൈറ്റി
വീരത്തിന്റെ നിര്‍മ്മാതാവായ ചന്ദ്രമോഹന്‍പിളള ഖത്തറില്‍ നിന്നുളള കൂടുതല്‍ കാലാകാരന്മാരെ ഉള്‍പ്പെടുത്തി പുതിയ മലയാള ചിത്രം നിര്മ്മിക്കുന്നതിനെകുറിച്ചുളള ആലോചനയിലാണ്. ഖത്തറിലെ കലാകാരന്മാരുടെ പങ്കാളത്തത്തോടെ ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ നിനച്ചിരിക്കാതെ എന്ന ഹോം സിനിമയുടെ പ്രദര്‍ശനോദ്ഘാടനം ഫ്രന്റ്സ് കള്‍ചറല്‍ സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലുളള കലാകാരന്മാരില് നല്ല കഴിവുളളവരെ വീരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. നീണ്ട ഷ്യൂട്ടിംഗ് ഷെഡ്യൂളുകളും ലൊക്കേഷനുകളും പ്രവാസികള്‍ക്ക് പങ്കെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് നടക്കാതെ പോയി. എന്നാല്‍ പുതിയ ചിത്രം പ്രവാസികള്‍ക്ക് അഭിനയിക്കുവാന്‍ സൗകര്യപ്പെടുന്ന രീതിയില്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും വളര്‍ത്തികൊണ്ടുവരുന്നതിനും വേണ്ടി ചലചിത്ര സംവിധായകരായ ലാല്‍ ജോസ്, ജയരാജ്, ഷാജി കൈലാസ് മുതലായവരുടെ സഹകരണത്തോടെ ദോഹയില്‍ ഒരു ഫിലിം സൊസൈറ്റി തുടങ്ങാനും തീരുമാനിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പരിശീലന കളരികലും ചര്‍ച്ചകളും സൊസൈറ്റി സംഘടിപ്പിക്കും. കൂടാതെ താല്പര്യമുളളവര്ക്ക് അഭിനയം, കാമറ, തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുവാനും സഹായിക്കുന്നതാണ്. സൗദി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫ, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വാര്‍സ് ചെയര്മാന് ശുക്കൂര്‍ കിനാലൂര്‍, സി.കെ.റാഹേല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha