ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡയുടെ പുതുവത്സരാഘോഷങ്ങള്‍ നാളെ
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് സൗത്ത് ഫ്ളോറിഡ (ഐ.എന്‍.എ.എസ്.എഫ്)യുടെ പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡേവി നഗരത്തിലുള്ള ഫാല്‍ക്കണ്‍ ലിയ പാര്‍ക്കില്‍ നടക്കും. വിവിധ കലാപരിപാടികളും ഓഡിറ്റോറിയത്തില്‍ നടത്തും. ഈ ആഘോഷവേളയില്‍ 2017-19 വര്‍ഷത്തെ പുതിയ ഭരണസമിതി പ്രസിഡന്റ് ഷീല ജോണ്‍സന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആഘോഷപരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha