പ്രവാസികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി; സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി
കരുതല്‍ സമ്പാദ്യമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ഗള്‍ഫ് സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി ഇക്കാര്യത്തെക്കുറിച്ചു ചര്‍ച്ചനടത്തിയതായും കടകംപള്ളി അറിയിച്ചു.
ആള് കേരള ഗള്‍ഫ് റിട്ടേണീസ് ആന്റ് പ്രവാസി ഫെഡറേഷന്റെ പ്രവാസി ഭാരതീയ ദിനാഘോഷം തൈക്കാട് റസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha