നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മരുമകനെ ഉപദേശകനാക്കുന്നു
മകളുടെ ഭര്‍ത്താവിനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപദേശകനാക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നറെയാണ് നിയമിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ് ജാരേദ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണത്തിന്റെ ചുമതല വഹിച്ചവരില്‍ പ്രധാനിയായിരുന്നു ജാരേദ്. വിലമതിക്കാനാകാത്തെ സ്വത്താണ് തന്റെ മരുമകനെന്നും ഇങ്ങനൊരു സ്ഥാനം മരുമകന് കൊടുക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് ഇതേപറ്റി ട്രംപ് പറഞ്ഞത്. ഡെമോക്രാറ്റിക് അംഗങ്ങള്‍ പുതിയ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha