ഹജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗദിയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന്
ഹജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗദിയുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന് അറിയിച്ചു. തിക്കിലും തിരക്കിലുംപെട്ട് 2,426 പേര് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇറാന് ഹജ് തീര്‍ഥാടനത്തില്‍ നിന്നും മാറിനിന്നിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ കൂടുതല്‍പേരും ഇറാനില്‍ നിന്നുള്ളവരായിരുന്നു. സൗദിയില്‍ ഷിയ പണ്ഡിതന് വധശിക്ഷയ്ക്കു വിധേയനായതിനെച്ചൊല്ലിയുണ്ടായ അക്രമ സംഭവങ്ങളുടെ പേരില്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിച്ഛേദിച്ചിരുന്നു. ഹജ് ചര്‍ച്ചകള്‍ക്കായി മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കെന്ന പോലെ ഇറാനും സൗദിയുടെ ക്ഷണം ലഭിച്ചതായി ഇറാന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha