ദുബായിലെ ദിബ്ബയില്‍ നേരിയ ഭൂചലനം

യുഎഇയിലെ ദിബ്ബയില്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആര്‍ക്കും അപകടമൊന്നുമില്ല. ബിദിയ. ജബല്‍ സല്‍ഹാല്‍, വാദി ഹാം എന്നിവിടങ്ങളിലും ഫുജെറയുടെ ചില ഭാഗങ്ങളിലും റിക്‌ടര്‍ സ്‌കെയിലില്‍ മൂന്ന് മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയോറോളജി ആന്‍ഡ് സീസ്‌മോളജി പറഞ്ഞു.
ഭൂചലനത്തെതുടര്‍ന്ന് ആളുകള്‍ ഭയചകിതരായി താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങിയോടി. ഒമാന്‍ സമുദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.
https://www.facebook.com/Malayalivartha