ഫുള്‍ടാങ്ക് പെട്രോളടിക്കാം പൊട്ടിത്തെറിക്കില്ല

ഗള്‍ഫിലെങ്ങും ചൂട് കനത്തതോടെ മുന്‍കരുതലുകള്‍ കൈക്കൊള്ളേണ്ട ഓണ്‍ലൈന്‍ , മൊബൈല്‍ മെസേജുകളും സജീവമാണ്. ഇതില്‍ പ്രവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്‌തവിഷയമാണ് ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാല്‍ അപകടം ഉണ്ടാകുമെന്നുള്ളത്.
ചൂടില്‍ മര്‍ദം കൂടി പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. 'പകുതി മാത്രം പെട്രോളടിക്കുക. ബാക്കി ഭാഗം വായുവിനായി മാറ്റി വിടുക. ഈ ആഴ്‌ചമാത്രം 5 പൊട്ടിത്തെറികളാണ് ഫുള്‍ടാങ്ക് അടിച്ചതിനെ തുടര്‍ന്ന് ഉണ്ടായത്.' ഈ മെസേജില്‍ പലരും വിശ്വസിച്ച് ആശങ്കയോടെ തന്റെ സുഹൃത്തുക്കള്‍ക്കും ഫോര്‍വേഡ് ചെയ്‌തു.
ഈ മെസേജ് വ്യാപകമായതോടെ വിവിധ സര്‍ക്കാരുകളും പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രചരണം ശരിയല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അവര്‍ സൂചിപ്പിച്ചു. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിന്റെ പേരില്‍ ഒരു വാഹനവും പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ട് വന്നിട്ടില്ലന്നും പോലീസ് പറഞ്ഞു. ഈ മെസേജിന്റെ ഉറവിടം അന്വേഷിക്കുകയാണ് പോലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha