യു.എ.ഇയില്‍ വിദേശ അധ്യാപകര്‍ക്ക് ലൈസന്‍സ് അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കും

യു.എയില്‍ അടുത്തവര്‍ഷം മുതല്‍ വിദേശ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജ്യത്തുള്ള അറുപതിനായിരത്തോളം വിദേശ അധ്യാപകര്‍ക്ക് ഈ നിബന്ധന ബാധകമാകും. എന്നാല്‍ നിശ്ചിത രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിബന്ധനയില്‍ നിന്നും ഒഴിവാക്കണമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മര്‍വാന്‍ ആല്‍ സ്വാലിഹ് വ്യക്തമാക്കി,
ഉദ്യോഗാര്‍ത്ഥികള്‍ സ്‌ക്കൂളില്‍ പ്രവേശിക്കുന്നതിനുമുമ്പായി പരിശീലനകോഴ്‌സിന് രജിസ്റ്റര്‍ ചെയ്യണം. ഇത് പൂര്‍ത്തിയാക്കിയതിനുശേഷം പരീക്ഷയ്‌ക്ക് ഹാജരാകുകയും ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. നിലവിലുള്ള ചട്ട പ്രകാരം ഡിഗ്രി യോഗ്യതയുള്ളവര്‍ക്കേ രാജ്യത്ത് അധ്യാപകജോലി ചെയ്യാന്‍ അനുമതിയുള്ളൂ.
സ്വകാര്യവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് മന്ത്രാലയം ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി ഹുമൈദ് ആല്‍ ഖതമി ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇസ്ലാമിക പഠനം, അറബിക് ഭാഷ, യു.എ.ഇ ദേശീയത എന്നിവ നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha