വിമാനത്തില്‍ ലഗേജ് നഷ്‌ടപ്പെട്ടതിന് സൗദി എയര്‍ 21,200 രൂപ നഷ്‌ടപരിഹാരം നല്‍കണം

വിമാനത്തില്‍ യാത്രക്കാരന് ലഗേജ് നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് 21,200 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവായി.
എയര്‍ അറേബ്യയുടെ മാനേജരോടാണ് നഷ്‌ടപരിഹാരം നല്‌കുവാന്‍ ഉത്തരവിട്ടത്. തളിപ്പറമ്പ് ശ്രീകണ്‌ഠാപുരം പുതിയപുരയില്‍ ഗഫൂറാണ് പരാതിക്കാരന്‍. 2011 ജൂണ്‍ രണ്ടിന് ബഹ്‌റിനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എല്‍.സി.ഡി , ടി.വി, ലാപ്‌ടോപ്പ് എന്നിവ ഉള്‍പ്പെട്ട ലഗേജ് നഷ്‌ടപ്പെട്ടുവെന്നാണ് കേസ്.
വിമാനക്കമ്പനിയുടെ അശ്രദ്ധയാണ് സാധനങ്ങള്‍ നഷ്‌ടമായതെന്നും പരാതിക്കാരന്‍ ആരോപിച്ചു. നഷ്‌ടപരിഹാര തുക ഒരു മാസത്തിനകം നല്‌കണമെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha