അബുദാബിയിലെ ഒരു ഫ്‌ളാറ്റിലെ എസി പ്രവര്‍ത്തരഹിതം താമസക്കാര്‍ വലയുന്നു

എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തന രഹിതമായ ഫ്‌ലാറ്റിലെ താമസക്കാര്‍ ചൂട് സഹിക്കാനാവാതെ വലയുന്നു. അബുദാബി എയര്‍പോര്‍ട്ട് റോഡിലെ ഒരു അഞ്ചുനിലക്കെട്ടിടത്തിലെ താമസക്കാരാണ് ഇതോടെ ദുരിതത്തിലായത്. ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ പതിനാറും മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാരാണ്. കഴിഞ്ഞ മാസം 21-ന് ആണ് കെട്ടിടത്തിലെ എ.സി. പ്രവര്‍ത്തനരഹിതമാവുന്നത്. തുടര്‍ന്നിങ്ങോട്ട് യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല.
കെട്ടിട ഉടമ ഇക്കാര്യത്തില്‍ അലസമായ സമീപനമാണ് കൈക്കൊള്ളുന്നത്. പലരും സ്വന്തം നിലയ്ക്ക് എ.സി. വാങ്ങിവെച്ചും കുടുംബക്കാരുടെയും കൂട്ടുകാരുടെയും ഫ്‌ലാറ്റുകളില്‍ താമസിച്ചുമാണ് കൊടുംചൂടിനെ നേരിടുന്നത്. ചൂട് സഹിക്കാനാവാതെ കാറുകളില്‍ അന്തിയുറങ്ങുന്നവരും ഉണ്ടിവിടെ. 60,000 മുതല്‍ 65,000 ദിര്‍ഹം വരെയാണ് ഇവിടെ വാടകയിനത്തില്‍ ഈടാക്കുന്നത്.
https://www.facebook.com/Malayalivartha