പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിറുത്തലാക്കുന്നു

പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ കമ്മിറ്റിയുടെ ശിപാര്‍ശ. വിദേശികളും തദ്ദേശവാസികളായ തൊഴിലാളികളും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായാണു കമ്മിറ്റിയുടെ വിലയിരുത്തല്‍. വിദേശികളായ തൊഴിലാളികള്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നിശ്‌ചിത തുക ഫീസായി നല്‍കുന്നതോടൊപ്പം വിസയുടെ കാലാവധി തീരുന്നതുവരെ പ്രതിവര്‍ഷം 50 കുവൈറ്റ് ദിനാര്‍ ആരോഗ്യ ഇന്‍ഷുറന്‍സായി അടയ്‌ക്കണം. വിദേശികള്‍ക്ക് ആശുപത്രിയിലെ ഒട്ടുമിക്ക സേവനങ്ങളും സൗജന്യമായിരുന്നു.
ഇന്‍ഷുറന്‍സ് കമ്പനികളും സ്വകാര്യ ആശുപത്രികളും വഴി വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് കമ്മിറ്റിയുടെ ശിപാര്‍ശ. വിദേശികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ആരോഗ്യ സബ്‌സിഡി നിറുത്തലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസികളായ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ വിദ്യാഭ്യാസം 1980 കുവൈറ്റ് സര്‍ക്കാര്‍ നിറുത്തലാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























