രൂപ പതുക്കെ മേലോട്ട്, പ്രവാസികള്‍ ആവേശത്തില്‍

ഏതാനും ദിവസങ്ങളായി പതുക്കെയാണെങ്കിലും ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍രൂപയുടെ മൂല്യം കൂടുന്നത് പ്രവാസികളില്‍ സന്തോഷവും ആവേശവും ഉണര്‍ത്തുന്നു.
അഞ്ചുമാസത്തിന് ശേഷമാണ് രൂപയുടെ വിലകൂടിയത്. ദിര്‍ഹത്തിന് ശരാശരി 16 രൂപയായിരുന്ന വില ഏതാനും ദിവസങ്ങളായി പതുക്കെ കയറുകയായിരുന്നു. മെയ് മാസത്തില്‍ വളരെ താഴോട്ടേക്ക് വീഴുകയും ചെയ്തിരുന്നു. അന്ന് ദിര്‍ഹത്തിന് 15.87 രൂപവരെയായി നിന്ന രൂപ പിന്നീട് വളരെ പതുക്കെയാണ് മുന്നോട്ട് കയറാന്‍ തുടങ്ങിയത്.
രണ്ടാഴ്ചമുമ്പുവരെ ദിര്‍ഹത്തിന് 16.24 രൂപയായിരുന്ന വിനിമയനിരക്ക് പതുക്കെ നിത്യേന ഉയരുകയായിരുന്നു. അഞ്ച് മാസത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ സീസണിലെ ഏറ്റവുംവലിയ നിരക്കില്‍ എത്തി. ദിര്‍ഹത്തിന് 16.75 രൂപവരെയായി ഉയര്‍ന്ന നിരക്ക് വൈകിട്ടോടെ അല്‍പ്പം താണു. 16.63 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാസം ആദ്യമായതിനാല്‍ പുതിയ നിരക്കുകള്‍ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കി. എല്ലാ ധനവിനിമയ കേന്ദ്രങ്ങളിലും നല്ലരീതിയില്‍ വ്യാപാരവും നടന്നുവരുന്നു. ഡോളറുമായുള്ള ദിര്‍ഹത്തിന്റെ നിരക്കില്‍ വന്ന വ്യത്യാസമാണ് രൂപയെയും ബാധിച്ചത്.
ഇറ്റലിയില്‍ പെട്ടെന്നുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണമായി പറയുന്ന ഒരു ഘടകം. രണ്ട് മാസംവരെ ഇതേനില തുടരാനോ അല്‍പ്പം കൂടി കൂടാനോ ആണ് സാധ്യതയെന്ന് സാമ്പത്തികവിദഗ്ധര്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha