പ്രവാസി മലയാളി ഫെഡറേഷന്‍ `ശ്രേഷ്‌ഠ നേതാവ്\' പുരസ്‌കാരം കെ.എം. മാണിക്ക്

കേരള ധനമന്ത്രി കെ.എം.മാണിയെ `ശ്രേഷ്‌ഠ നേതാവ്\' പുരസ്‌കാരം നല്‍കി പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിക്കുന്നു. ഓഗസ്റ്റ് 17ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വന്‍ഷന്റെ സമാപന സമ്മേളത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് നല്‍കും.
സര്‍വജന സമ്മതനും ആദരണീയനുമായ ജനനേതാവ്, കഴിഞ്ഞ 50 വര്‍ഷക്കാലമായി ഒരേ മണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ഏക നേതാവ്, ഏറ്റവും കൂടുതല്‍ തവണ വിജയകരമായി സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ജനനന്മയെ കരുതി അശരണരുടെയും ആകുലരുടെയും കണ്ണീരൊപ്പാനായി `കാരുണ്യ ലോട്ടറി\' നടപ്പിലാക്കിയ മന്ത്രി, പ്രാവാസി മലയാളികളുടെ ആവശ്യങ്ങളില്‍ എപ്പോഴും കൂടെ നില്‍ക്കുന്ന നേതാവ് എന്നീ നിലകളില്‍ അദ്ദേഹം കൈവരിച്ച മഹനീയ നേട്ടങ്ങളെ ബഹുമാന പുരസരം ആദരിച്ചുകൊണ്ടാണ് പ്രാവസി മലയാളി ഫെഡറേഷന്‍ ഈ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്നത്.
ഏറ്റവും നല്ല ജനകീയ നേതാവിനുള്ള അവാര്‍ഡിന് അര്‍ഹമായ പ്രവര്‍ത്തനം ഇതുവരെയും കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണി അല്ലാതെ മറ്റൊരു നേതാവും കാഴ്‌ചവച്ചിട്ടില്ലെന്നും പ്രവാസി മലയാളി ഫെഡറേഷന്റെ സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍ പറഞ്ഞു. മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ ബഷീര്‍ അമ്പലായി, ഗ്ലോബല്‍ സെക്രട്ടറി ഷിബി നരമംഗലത്ത്, ട്രഷറര്‍ പി.പി ചെറിയാന്‍ തുടങ്ങിയവരാണ് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha