വിസിറ്റ് വിസകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

വിസിറ്റ് വിസകള്‍ക്ക് നിലവിലുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.കുടുംബ വാണിജ്യ, സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിന് മൂന്ന് ദിനാറില്‍ നിന്ന് 100 ദീനാര്‍ വീതം ഫീസ് ഈടാക്കുന്നതിനുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രിയുടെ സജീവ പരിഗണനയില്‍ ഉള്ളത്.
ഇതുസംബന്ധിച്ച നിര്‍ദേശം ജനറല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ആക്‌ടിങ് ഡയറക്‌ടര്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍മറാഫിയും പൗരത്വ, പാസ്‌പോര്‍ട്ട് വിഭാഗം അസിസ്‌റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ അല്‍ജര്‍റയും അംഗീകരിച്ച ശേഷം ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്വബാഹിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഫീസ് വര്‍ധിപ്പിക്കണമെന്നത് ഏറക്കാലമായുള്ള എമിഗ്രേഷന്‍ വകുപ്പിന്റെആവശ്യമാണെങ്കിലും അടുത്തിടെയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. ഇതോടൊപ്പം സന്ദര്‍ശക വിസ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്‌പോണ്‍സര്‍ക്കു് ഉണ്ടാകേണ്ട കുറഞ്ഞ മാസവരുമാനം 250 ദീനാറില്‍നിന്ന് 400 ദീനാറാക്കി ഉയര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇതും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റും പൗരത്വ, പാസ്‌പോര്‍ട്ട് വിഭാഗവും അംഗീകരിച്ച് ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ച ശിപാര്‍ശയിലുണ്ട്. സമീപഭാവിയില്‍ തന്നെ ആഭ്യന്തര മന്ത്രിയുടെ അന്തിമ അംഗീകാരത്തോടെ രണ്ട് ഭേദഗതികളും പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. നിര്‍ദേശങ്ങള്‍ നടപ്പായാല്‍ മലയാളികളടക്കമുള്ള സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാവും.
https://www.facebook.com/Malayalivartha