സൗദിയില്‍ ഫാമിലി വിസിറ്റ് വിസ നീട്ടുന്ന സേവനം പ്രാബല്യത്തില്‍

സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ് വിസ നീട്ടുന്നതിന് ഓണ്‍ലൈന്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ സേവനം ഓഗസ്‌റ്റ് 11 മുതല്‍ പ്രാബല്യത്തില്‍. ജവാസാത്ത് പബ്‌ളിക് റിലേഷന്‍സ് മേധാവി കേണല്‍ മുഹമ്മദ് അല്‍ സയിദാണ് ഇക്കാര്യം അറിയിച്ചത്. ജവാസത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്‌ശിര്‍ വഴി ഫാമിലി വിസിറ്റ് വിസ,വിദേശികളുടെ കുടുംബങ്ങള്‍ക്കുള്ള റീ എന്‌ട്രി വിസ, ഫൈനല്‍ എക്‌സിറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍അബ്‌ശിര്‍ വഴി ലഭ്യമാകും.
വിദേശികള്‍ക്കും ,സ്വദേശികള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും വിധമാണ് ഇത് സംവിധാനം ചെയ്‌തിട്ടുള്ളത്. ഈ സേവനത്തിനായി ജവാസത്തിന്റെയോ (www.epassport.gov.sa),ആഭ്യന്തര മന്ത്രാലയത്തിന്റെയോ (www.moi.gov.sa) വെബ് സൈറ്റുകളില്‍ സൗജന്യമായി രജിസ്‌റ്റര്‍ ചെയ്യാം .അതിന് ശേഷം ജവാസാത്ത് ഡയറക്‌ടറെട്ടുകളോ ,ശാഖകളോ സന്ദര്‍ശിച്ചു വിരലയടയാളം നല്‍കി യഥാര്‍ഥ ഉടമയാണെന്ന് സ്‌ഥിതീകരിച്ച് സേവനം ആക്‌ടീവ് ചെയ്യണം.
https://www.facebook.com/Malayalivartha