നോര്‍ക്ക പ്രവാസി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്‌തു

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുരസ്‌ക്കാരങ്ങള്‍ മന്ത്രി കെ.സി ജോസഫ് വിതരണം ചെയ്‌തു. പ്രവാസി സാമൂഹിക, സാഹിത്യ ,മാധ്യമ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്‌തത്. പ്രവാസി സാഹിത്യ പുരസ്‌ക്കാരത്തിന് ആര്‍.സുധീശ്‌കുമാറിന്റെ(ബഹ്‌റൈന്‍) ഭൂതക്കാഴ്‌ചകള്‍ എന്ന നോവലിനും റീന ജേക്കബിന്റെ (യു എസ്.എ) റിട്ടേണ്‍ ഫ്‌ളൈറ്റ് എന്ന കഥയുമാണ് അര്‍ഹമായത്. ദൃശ്യമാധ്യമ വിഭാഗത്തില്‍ നദീറ അജ്‌മലിനും പത്ര മാധ്യമ പുരസ്‌കാരം അബ്‌ദുള്‍ മജീദിനും ലഭിച്ചു. അന്‍പതിനായിരം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമടങ്ങുന്നതാണ് പുരസ്‌കാരം.
പ്രവാസി സാമൂഹ്യസേവന പുരസ്‌കാരം സാഗീര്‍ ടി തൃക്കരിപ്പൂര്‍ (കുവൈറ്റ്), രാമത്ത് ഹരിദാസ് (ബഹ്‌റൈന്‍), ഒ.വൈ അഹമ്മദ് ഖാന്‍ (യുഎഇ), കരിം അബ്‌ദുള്ള(ഖത്തര്‍). എ.വി അബൂബക്കര്‍( ഒമാന്‍) എന്നിവര്‍ക്കും നല്‍കി. പതിനായിരം രൂപയും പ്രശസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക റൂട്‌സ് സി.ഇ.ഒ പി. സുദീപ് എന്നിവര്‍ സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha