കുവൈറ്റില്‍ കൊലക്കുറ്റം ചുമത്തി 25 ഇന്ത്യാക്കാരെ അറസ്റ്റുചെയ്തു

കുവൈറ്റില്‍ രണ്ട് ഈജിപ്‌ത് പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 25 ഇന്ത്യക്കാരെ അറസ്റ്റുചെയ്‌തു. ഈ വിവരം അറസ്റ്റിലായ ഇന്ത്യന്‍ തൊഴിലാളികളുടെ സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പഞ്ചാബില്‍ നിന്നുള്ളവരാണ് അറസ്‌റ്റിലായ മുഴുവന്‍ പേരും. രണ്ടു ദിവസം മുമ്പായിരുന്നു അറസ്റ്റ്.
നിര്‍മ്മാണ കമ്പനി തൊഴിലാളികളായ ഇവരെ ജോലിസ്ഥലത്തുനിന്നാണ് അറസ്റ്റു ചെയ്‌തത്. ഇവരെ ഉപദ്രവിക്കുന്നതായും ആഹാരമോ വെള്ളമോ നല്‍കുന്നില്ലെന്നും ലഭിച്ച വീഡിയോ ദൃശ്യത്തില്‍ പറയുന്നു. തങ്ങളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും മുന്‍കൈയെടുക്കണമെന്ന് വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അറസ്‌റ്റിലായവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരെ മോചിപ്പിക്കുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്‌ദ് അക്‌ബറുദീന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha