സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യയിലേക്ക് 2,20,000 വിസ അനുവദിച്ചു

സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യയിലേക്ക് 2,20,000 വിസ അനുവദിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ 44,000 വിസ വീട്ടുജോലിക്കാര്‍ക്കും ബാക്കി സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ക്കുമാണ് അനുവദിച്ചത്. റമദാന്‍ അവസാനം മുതല്‍ ശവ്വാല്‍ അവസാനം വരെയുള്ള ഒരു മാസത്തിനകമാണ് ഇത്രയും വിസ ഇന്ത്യയിലേക്ക് അനുവദിച്ചതെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിലെ വിദേശകാര്യ വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് അല്‍ഫുഹൈദ് പറഞ്ഞു.
സൗദി വിപണിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നല്ല ഡിമാന്റാണെന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തൊഴില്‍ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ വിസ അപേക്ഷകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും അല്‍ഫുഹൈദ് കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍, സുരക്ഷ പരിശോധന, വീട്ടുജോലിക്കാരികള്‍ക്കുള്ള പരിശീലനം തുടങ്ങിയ മുന്നൊരുക്കങ്ങള്‍ കാരണമാണ് പുതുതായി അനുവദിച്ച വിസയില്‍ ജോലിക്കാര്‍ സൗദിയില്‍ വന്നിറങ്ങാന്‍ കാലതാമസമെടുക്കുന്നത്. സ്വദേശികളും സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടുന്നതനുസരിച്ചാണ് തൊഴില്‍ മന്ത്രാലയം വിസ അനുവദിക്കുന്നത്. ഇന്ത്യയിലേക്കുള്ള അപേക്ഷ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്രയും വിസ ഒരു മാസത്തിനകം അനുവദിച്ചതെന്നും അല്‍ഫുഹൈദ് വിശദീകരിച്ചു.
https://www.facebook.com/Malayalivartha