പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ ഒന്നര ലക്ഷം മാത്രം, പ്രവാസികള്‍ 40 ലക്ഷത്തിലധികം

പ്രവാസികള്‍ 40 ലക്ഷത്തിലധികം ഉണ്ടെങ്കിലും ക്ഷേമനിധി അംഗങ്ങളായവര്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ്. അഞ്ചു വര്‍ഷം മുമ്പാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഈ പദ്ധതിയെ കുറിച്ച് പൂരിഭാഗം ആളുകള്‍ക്കും അറിയില്ല. 55 നു വയസ്സിനു താഴെയുള്ളവര്‍ക്കാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയുക.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ഇതിന്റെ ഓഫീസുണ്ട്. ഇവിടേക്കാണ് അംഗത്വത്തിനുള്ള അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. അംഗത്വ ഫീസ് 200 രൂപയാണ്. 300 രൂപ വീതം മാസം അംശാദായം അടയ്‌ക്കണം. 60 വയസ്സ് കഴിഞ്ഞാല്‍ 1000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ചികിത്സാ സഹായം, മക്കള്‍ക്ക് വിവാഹ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും.
എസ്.ബി.ടി, ഇന്ത്യാ ബാങ്ക്, അക്ഷയ കേന്ദ്രം എന്നിവിടങ്ങളില്‍ പണം അടക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha