വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റീ എന്‍ട്രി വിസയില്ല

വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്ത വിദേശികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ എക്‌സിറ്റ് റീ എന്‍ട്രി വിസകള്‍ അനുവദിക്കില്ല. രാജ്യത്തെ ഭൂരിപക്ഷം വിദേശികളും വിരലടയാളം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ശേഷിക്കുന്നതെന്നും പാസ്‌പോര്‍ട്ട് ഡയറക്‌ടറേറ്റ് ജനറല്‍ മേധാവി വ്യക്തമാക്കി. പാസ്‌പോര്‍ട്ട് നടപടിക്രമം കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നത് വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ സൗകര്യത്തിനായി വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കുന്നത് പരിഗണനയിലുണ്ട്. വനിതകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്.
https://www.facebook.com/Malayalivartha