ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിനായി സൗദിയിലും ഇന്ത്യയിലും പുതിയ ഓഫീസുകള്‍ തുറക്കുന്നു

ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക ജോലിക്കാരുടെ റിക്രൂട്ട്‌മെന്റിന് സൗദിയിലും ഇന്ത്യയിലും പുതിയ ഓഫീസുകള്‍ തുറക്കുമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ റിക്രൂട്ട്‌മെന്റ് കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു. ഇരു വിഭാഗത്തിനും തൃപ്‌തികരമായ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് ഇത് അത്യാവശ്യമാണ്. ഇന്ത്യന്‍ വീട്ടു ജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നതില്‍ കൂടുതലും സ്വദേശികള്‍ വിമുഖത കാണിക്കാനുള്ള പ്രധാന കാരണം ഓരോ ജോലിക്കാരിക്കും 2500 ഡോളര്‍ വീതം ഇന്ത്യന്‍ എംബസിയില്‍ മുന്‍കൂര്‍ സെക്യൂരിറ്റി അടച്ചിരിക്കണമെന്ന വ്യവസ്ഥായാണ്. ജോലിക്കാരികളുടെ പ്രതിമാസ ശമ്പളം താമസിച്ചാല്‍ പകരം നല്‍കുന്നതിനാണിത്. എന്നാല്‍ റിക്രൂട്ട്‌മെന്റ് കരാറുകള്‍ നടപ്പാക്കാന്‍ പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പ്രാദേശിക ഏജന്‍സികള്‍ കൊണ്ടു വരുന്ന ചില നടപടിക്രമങ്ങള്‍ കാലതാമസം നേരിടാന്‍ കാരണമാകുകയും ചെയ്യുന്നു.
നിതാഖത് പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി അനധികൃത താമസക്കാരായ വീട്ടു ജോലിക്കാര്‍ രാജ്യം വിട്ടിരുന്നു. ഇത് ഗാര്‍ഹികത തൊഴിലുകളിലേക്ക് ജോലിക്കാരികളെ ലഭിക്കുന്നതില്‍ കടുത്ത ക്ഷാമം നേരിടാനും തൊഴില്‍ രംഗത്ത് ആവശ്യം വര്‍ധിക്കാനും ഇടയായി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്ന് വീട്ടു ജോലിക്കാരുടെ ആവശ്യം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ഇന്ത്യന്‍ ഗാര്‍ഹിക ജോലിക്കാരെ ലഭിക്കാന്‍ വേണ്ടി കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും ജിദ്ദ കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha