ഗള്‍ഫ് മലയാളികള്‍ ഓണാഘോഷത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പില്‍

യു.എ.ഇയില്‍ ഓണാഘോഷത്തിന്റെഅവസാനവട്ട തയ്യാറെടുപ്പുകള്‍ക്കായി മലയാളികള്‍ക്ക് വെള്ളിയാഴ്ച ഉത്രാടപ്പാച്ചിലായിരുന്നു. പക്ഷെ വെള്ളിയാഴ്ചത്തെ അവധിദിനം പ്രവാസി മലയാളികള്‍ ഉത്രാടപ്പാച്ചിലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാക്കി മാറ്റി.
യു.എ.ഇയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വെള്ളിയാഴ്ച പതിവിലും കൂടുതല്‍ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ക്ക് ഓഫറുകളും പ്രഖ്യാപിച്ചതിനാല്‍ വലിയ തിരക്കായിരുന്നു. മിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും പച്ചക്കറികള്‍കൊണ്ടും പഴവര്‍ഗങ്ങള്‍കൊണ്ടും \'പൂക്കള\' മൊരുക്കിയിരുന്നു.
തിരുവോണം എത്തുന്നത് ഞായറാഴ്ചയായതിനാല്‍ അവധി കിട്ടാത്തവര്‍ പലരും ഓണം വെള്ളിയാഴ്ചതന്നെ മുന്‍കൂട്ടി ആഘോഷിച്ചു.
വാഴയിലയ്ക്ക് ഒന്നര ദിര്‍ഹംവരെ ചില സൂപ്പര്‍മാര്‍ക്കറ്റില്‍ ഈടാക്കിയിട്ടും പലര്‍ക്കും കീറിയ ഇലയാണ് കിട്ടിയതെന്ന് ഉപഭോക്താക്കള്‍ പരാതി പറഞ്ഞു.
https://www.facebook.com/Malayalivartha