റിയാദിൽ ഉറുമ്പ് കടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം
സൗദിയില്‍ വിഷ ഉറുമ്പ് കടിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. കരുവാറ്റ മാമൂട്ടില്‍ ജെഫി മാത്യൂവിന്റെ ഭാര്യ സൂസി ജെഫി(33)യാണു മരിച്ചത്. കഴിഞ്ഞ 19 നായിരുന്നു വീടിനുള്ളില്‍ വച്ച് വിഷ ഉറുമ്പ് ഇവരെ കടിച്ചത്. തുടര്‍ന്നു ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു.
ആശുപത്രിയില്‍ എത്തിച്ചു എങ്കിലും നിലകൂടുതല്‍ വഷളാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മരണം. സൗദിയില്‍ ജോലി ചെയ്യുന്ന് ഭര്‍ത്താവ് ജെഫിനൊപ്പമായിരുന്നു സൂസിയും മക്കളും.
https://www.facebook.com/Malayalivartha