പരസ്യം കണ്ട് സെക്‌സിന് പോയവര്‍ക്ക് സംഭവിച്ചത്....

യു എ ഇയില്‍ സോഷ്യല്‍ മീഡിയ പരസ്യം കണ്ട് സെക്‌സിന് പോയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. തങ്ങള്‍ ലൈംഗിക സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും താല്‍പര്യമുള്ള പുരുഷന്മാര്‍ക്ക് ബന്ധപ്പെടാം എന്ന ചെറിയ കുറിപ്പോടെ കോണ്‍ടാക്ട് നമ്ബരുകളും വച്ചായിരുന്നു പരസ്യം. രണ്ട് പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷം ലൈംഗിക സേവനം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയായിരുന്നു.
രണ്ട് ഏഷ്യക്കാരാണ് ആള്‍മാറാട്ടം നടത്തി കബളിപ്പിക്കല്‍ നടത്തിയത്. പോലീസ് പിടിയിലായ ഇവരുടെ വിചാരണ അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. ഇവര്‍ സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങള്‍ ലൈംഗിക സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും താല്‍പര്യമുള്ള പുരുഷന്മാര്‍ക്ക് ബന്ധപ്പെടാം എന്ന ചെറിയ കുറിപ്പോടെ കോണ്‍ടാക്ട് നമ്ബരുകളും ഇവര്‍ നല്‍കിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു പോലീസുകാരന്‍ ഇടപാടുകാരന്‍ എന്ന വ്യാജേന സമീപിച്ചാണ് പ്രതികളെ കുടുക്കിയത്. ഇടപാടുകാരന്‍ എന്ന വ്യാജേന സമീപിച്ച പോലീസുകാരനെ, ലൈംഗിക സേവനം നല്‍കുന്നതിന് പണം നല്‍കാന്‍ പ്രേരിപ്പിക്കുമ്‌ബോഴാണ് പോലീസ് സംഘം എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം, അനാശാസ്യ പ്രവര്‍ത്തനം, വഞ്ചന, ഓണ്‍ലൈന്‍ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റം നിഷേധിച്ചു.
https://www.facebook.com/Malayalivartha