ഒമാനില്‍ ഇരുപത്തഞ്ച് വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

തിരുവനന്തപുരം സ്വദേശിയെ റൂവിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വേങ്ങോട് പാളയംകുന്ന് തനൂജ കോേട്ടജില് റഹീം അബ്ദുല് അസീസിെന്റ മകന്‍ നൗഫല്‍ ആബിദ റഹീം (25) ആണ് മരിച്ചത്. റൂവിയിലെ സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഒാഫീസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സിവില്‍ എഞ്ചിനീയറായ നൗഫല്‍ രണ്ടുവര്‍ഷത്തിലധികമായി ഒമാനിലുണ്ട്. ജോലി ചെയ്തിരുന്ന കമ്ബനി പൂട്ടിയതിനെ തുടര്‍ന്ന് മറ്റു പ്രൊജക്ടുകളില് സഹകരിച്ചുവരുകയായിരുന്നു.
ജോലി ചെയ്തിരുന്ന കമ്പനിയുടെ ഒാഫീസിലായിരുന്നു മരണം. നൗഫല്‍ പതിവായി ഒാഫീസില്‍ വന്ന് താമസിക്കാറുള്ളതാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഒമാനിലെ വിസ കാന്‍സല്‍ ചെയ്ത് വൈകാതെ ഖത്തറിലേക്ക് പോകാനിരിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ ഒാഫീസ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലിസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആബിദ നബീസയാണ് മാതാവ്.
https://www.facebook.com/Malayalivartha