യു.എ.ഇയില്‍ മലയാളി നഴ്‌സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

യു.എ.ഇയില്‍ മലയാളി നഴ്‌സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ഐനിലാണ് സംഭവം നടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഇവര്‍ക്ക് ശമ്പള കുടിശ്ശിക ഉണ്ടായിരുന്നുവെന്നും ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha