അന്താരാഷ്‌ട്ര കാര്‍ഷിക ഭക്ഷ്യമേള

മുപ്പത്തിമൂന്നാമത് അന്താരാഷ്‌ട്ര കാര്‍ഷിക ഭക്ഷ്യമേള റിയാദില്‍ ഇന്ന് സമാപിക്കും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന മേള ഞായറാഴ്‌ചയാണ് തുടങ്ങിയത്. റിയാദിലെ ഇന്‍റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ സൗദി കൃഷി വകുപ്പ് മന്ത്രി ഫഹദ് ബല്‍ഗുനൈം പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു.
നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നായി 350 ലധികം സ്‌ഥാപനങ്ങള്‍ ഈ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഇത്തവണ 50 കമ്പനികള്‍ പ്രദര്‍ശനത്തിനെത്തി. ഇതില്‍ അധികവും ഭക്ഷ്യമേഖലയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പവലിയന്‍ സൗദിയിലെ ഇന്ത്യന്‍ അംബസാഡര്‍ ഹാമിദലി റാവു ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.എം ഹേമന്ത് കോട്ടല്‍വാര്‍, കൊമേഴ്‌സ് സെക്രട്ടറി പി.കെ അഗര്‍വാള്‍, ഡോ. തരുണ്‍ ബജാജ് (ജന. മാനേജര്‍ അപെഡ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വൈകുന്നേരം നാലുമുതല്‍ രാത്രി 9.30 വരെയാണ് മേളയുടെ സമയം. ഇന്ത്യയെക്കൂടാതെ ജി.സി.സി അടക്കമുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യന്‍, യൂറോപ്പ്യന്‍, ആഫ്രിക്കന്‍ വന്‍കരകളില്‍ നിന്നും വിവിധ കമ്പനികളുടെ പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha