ഏജന്‍സി കബളിപ്പിച്ചു, കുവൈറ്റില്‍ 350 നഴ്‌സുമാര്‍ കുടുങ്ങി

കുവൈറ്റില്‍ ജോലിക്കുവേണ്ടി ലക്ഷങ്ങള്‍ ഏജന്‍സിക്ക് കൊടുത്തിട്ട് കുവൈറ്റില്‍ എത്തിയപ്പോള്‍ ഇവിടെ ജോലിയില്ല. കുവൈറ്റില്‍ എത്തിയ 350 നഴ്‌സുമാരില്‍ 200 പേര്‍ മലയാളികളാണ്. ഇവരെ കൊണ്ടുപോയ കമ്പനി ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടതാണെന്ന് ഇപ്പഴാണ് ഇവര്‍ അറിയുന്നത്. ഒരുമാസമായി പട്ടിണിയിലാണെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിനോട് അറിയിച്ച വിവരം. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് ഞങ്ങള്‍ ഒരുവര്‍ഷം മുന്‍പ് ഇവിടെ ജോലിക്കെത്തിയത്. ഇക്കഴിഞ്ഞമാര്‍ച്ചില്‍ അവധിക്കുവന്ന ഞങ്ങളെ കഴിഞ്ഞ 30 ന് ജോലിക്കു കയറണമെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു. തിരിച്ചെത്തിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെ വന്ന് ഇത്രയും നാളായിട്ടും ഞങ്ങള്‍ക്ക് ജോലിയില്‍ തിരിച്ചുകയറാന്‍ പറ്റിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ ഞങ്ങളെ കൊണ്ടുപോയ കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയിരിക്കുകയാണെന്നും കരാര്‍ പുതുക്കാനാവില്ലെന്നുമാണ് മറുപടി ലഭിച്ചതെന്നും നഴ്‌സുമാര്‍ അറിയിച്ചത്.
റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ ജോലിക്കുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കാന്‍ മൂന്ന് ലക്ഷമാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഉണ്ടായാലേ ഞങ്ങള്‍ക്ക് മോചനം ലഭിക്കുകയുള്ളൂവെന്നും നഴ്‌സുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha