ദുബായില്‍ തൊഴില്‍ പരാതികള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി നല്‍കാം

തൊഴില്‍ മേഖലയിലെ പരാതികള്‍ സ്വീകരിക്കുന്നതിനു സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള സംവിധാനം ദുബൈ പോലീസ് ഏര്‍പ്പെടുത്തി. ദുബൈയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കാന്‍ വേണ്ടിയുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ പദ്ധതിയുടെ ചുവടു പിടിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ വഴി തൊഴില്‍ പരാതികള്‍ സ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയത്.
മനുഷ്യകടത്ത് നിയന്ത്രണ കേന്ദ്രത്തിന് കീഴിലുള്ള താല്‍ക്കാലിക തൊഴില്‍ നിയന്ത്രണ വിഭാഗം ലഭ്യമാക്കുന്ന ഈ സേവനത്തിലൂടെ തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു പരാതികള്‍ അയക്കാനാകും. രാജ്യത്തെ മനുഷ്യാവകാശ വിഭാഗവും സ്മാര്‍ട്ട് സര്‍വീസ് വിഭാഗവും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇതോടെ പരാതി സമര്‍പ്പി ക്കുന്നതിനും പരിഹാരം കണ്ടത്തെുന്നതിനുമുള്ള കാലവിളംബം ഒഴിവാകും.
അഞ്ചു ദിവസത്തിനുള്ളില്‍ പരാതികള്‍ പരിശോധിച്ച് മറുപടി നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മനുഷ്യകടത്ത് നിയന്ത്രണ കേന്ദ്രത്തിന് പരിധിയില്‍ വരുന്നതും അല്ലാത്തതുമായ മുഴുവന്‍ തൊഴില്‍ ചൂഷണങ്ങളും തടയുകയാണ് ലക്ഷ്യം. പുതിയ സംവിധാനം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പുതിയ യുഗം തുറക്കുമെന്ന് മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ പറഞ്ഞു.
അപേക്ഷ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ നല്കുക വഴി ഈ സേവനം ലഭ്യമാകും. ഐ ഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍, കമ്പനിയുടെ പേര്‍, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം അയക്കാനുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ദുബൈ പോലീസ് മനുഷ്യാവകാശ വിഭാഗത്തിന് പരാതി അയച്ചതിന്റെ സ്ഥിരീകരണം അപേക്ഷകന് ലഭിക്കു
കയുള്ളൂ.
https://www.facebook.com/Malayalivartha