ജൂബൈലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ദുരിതത്തില്‍

ജൂബൈലില്‍ ജോലിയും ശമ്പളവും ഇല്ലാതെ 22 ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടു കമ്പനികളിലെ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ജൂബൈല്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും ഫലം വൈകുന്നതിനാലാണ് വെള്ളിയാഴ്‌ച ഇവര്‍ ഇന്ത്യന്‍ എംബസി സഹായകേന്ദ്രത്തില്‍ അപേക്ഷയുമായ് എത്തിയത്. ഇവര്‍ക്ക് ഇഖാമയോ ഇന്‍ഷുറന്‍സ് കാര്‍ഡോ ഇതുവരെ കിട്ടിയിട്ടില്ല. ശമ്പളം ചോദിച്ചാല്‍ കമ്പനിയുടെ ഇന്ത്യാക്കാരനായ മാനേജറും സ്‌പോണ്‍സറും ചേര്‍ന്ന് മര്‍ദ്ദിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
ഇഖമയുള്ള ചിലര്‍ മറ്റു ജോലിക്കു പോയ് കിട്ടുന്ന പണം കൊണ്ട് ഭക്ഷണ സാധനങ്ങള്‍ വാങ്ങി എല്ലാവരും കൂടി ഭക്ഷണം കഴിക്കുകയാണിപ്പോള്‍. ലേബര്‍ കോടതിയില്‍ സെപ്‌റ്റംബര്‍ ഒന്നിന് കേസ് പരിഗണിച്ചെങ്കിലും സ്‌പോണ്‍സര്‍ ഹാജരാകാത്തതു കൊണ്ട് കേസ് 15 ലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ ആ ദിവസം തങ്ങളുടെ ഭാഗം സംസാരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ ജൂബൈല്‍ സഹായകേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha