ഇനി പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ പുതിയ കമ്പനിയിലൂടെ

ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട്, വിസ സര്‍വീസ് സെന്‍റര്‍ പുതിയ കമ്പനിക്ക് കൈമാറുന്നു. നിലവിലെ കമ്പനിയുടെ കാലാവധി കഴിയാറായ സാഹചര്യത്തില്‍ നടത്തിയ ഓപണ്‍ ടെണ്ടറില്‍ ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ ഐ.വി.എസ് ഗ്ളോബല്‍ എന്ന കമ്പനിയാണ് അടുത്ത വര്‍ഷം മുതല്‍ പാസ്പോര്‍ട്ട്, വിസ സര്‍വീസ് സെന്‍റര്‍ നടത്താന്‍ യോഗ്യരായിരിക്കുത്.
ഫിനാന്‍ഷ്യല്‍ ബിഡിന് ഡല്‍ഹിയില്‍ നിന്ന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത ജനുവരി മുതല്‍ നാലു വര്‍ഷത്തേക്ക് പുതിയ കമ്പനിയാകും സര്‍വീസ് സെന്‍റര്‍ ഏറ്റെടുത്ത് നടത്തുക.
പുതിയ കമ്പനിയുടെ ബിഡ് അനുസരിച്ച് നിലവിലെ കമ്പനിയേക്കാള്‍ പാസ്പോര്‍ട്ട്, വിസ സര്‍വീസ് ചാര്‍ജുകള്‍ക്ക് കുറവുണ്ടാകുമെന്നാണ് അറിയുന്നത്. നിലവില്‍ 30.100 ദിനാറാണ് പാസ്പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനും ഈടാക്കുന്നത്. ഇത് 29.900 ആകും. വിസ ചാര്‍ജ് നിലവില്‍ 24 ദിനാറുള്ളത് 16.500 ആകും. ഇതിന് പുറമെ ഫോട്ടോ കോപ്പിക്ക് പേജ് ഒന്നിന് 50 ഫില്‍സ്, ഫോട്ടോയെടുക്കാന്‍ 1.400 ദിനാര്‍, ഇന്‍റര്‍നെറ്റ് പരിശോധിക്കാന്‍ 400 ഫില്‍സ്, കൊറിയറിന് ഒരു ദിനാര്‍, എസ്.എം.എസ് അയക്കാന്‍ 200 ഫില്‍സ് എന്നിവയും ഈടാക്കാന്‍ അനുമതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha